ജോർജിയ: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിനു. യുകെയിലെ മ്യൂസിയത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ വിസർജ്ജ്യം പ്രദർശനത്തിനു വച്ചത്. ശാസ്ത്രജ്ഞർ വിലയേറിയ ബ്രിട്ടീഷ് രത്നമെന്ന് വിളിക്കുന്ന ഈ വിസർജ്യം ഇംഗ്ലണ്ടിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 20 സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ വീതിയുമാണ് ഈ മനുഷ്യ വിസർജ്ജ്യത്തിനുള്ളതെന്ന് റിപ്പോർട്ട്.
ജോർവിക്കിലെ ഒരു കടൽ സഞ്ചാരിയുടേതാണ് ഈ വിസർജ്യമെന്നാണ് വിവരം. ഇപ്പോൾ യോർക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ്സ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഈ വിസർജ്യത്തെ വിളിക്കാറുണ്ട്. യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലാണ് വിസർജ്ജ്യം സൂക്ഷിച്ചിരിക്കുന്നത്. മാംസവും ബ്രഡും അടങ്ങിയ ജീവിതരീതിയിലൂടെ പുറത്തു വന്ന അവശിഷ്ടമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ വിസർജ്ജ്യം കാണാൻ ഇപ്പോഴും തിക്കും തിരക്കുമാണ്. 2003ൽ ഈ റെക്കോർഡ് വിസർജ്ജ്യത്തിന് ഒരു അപകടം സംഭവിച്ചിരുന്നു. യോർക്ക് ആർക്കിയോളജിക്കൽ റിസോഴ്‌സ് സെന്ററിലെത്തിയ ഒരു സ്‌കൂൾ സംഘത്തിലെ അദ്ധ്യാപകൻ ഇത് കൈയ്യിലെടുക്കുകയും താഴെ വീഴുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മൂന്ന് കഷ്ണങ്ങളായി തകർന്ന വിസർജ്ജ്യത്തെ ഉദ്യോഗസ്ഥരുടെ കഠിന പ്രയത്നത്തെ തുടർന്നാണ് ഒന്നിച്ച് ചേർത്തത്.
Post Your Comments