കോട്ടയം: കുറുപ്പന്തറയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം. വണ്ടിയിലുണ്ടായിരുന്ന ദമ്പതികളും ഡ്രൈവറും സമീപവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയുണ്ടായി. മോനിപ്പള്ളി സ്വദേശികളായ സാമുവൽ (65), ഭാര്യ ഏലി (62), ഓട്ടോ ഡ്രൈവർ സാബു (45) എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കുറുപ്പന്തറ കടവിന് സമീപത്താണ് സംഭവം നടന്നിരിക്കുന്നത്. കുറുപ്പന്തറ കടവിലെ എസ് വളവ് ആകൃതിയിലുള്ള റോഡിന്റെ സമീപത്ത് തോട്ടിലെ വെള്ളം കരകവിഞ്ഞു കിടന്നതിനാൽ ഡ്രൈവർക്ക് തോടും റോഡും തിരിച്ചറിയാതെ ഓട്ടോ തോട്ടിലേക്ക് തെന്നിവീഴുകയായിരുന്നു ഉണ്ടായത്.
30 മീറ്ററോളം ആഴമുള്ള തോട്ടിലേക്ക് ഓട്ടോ മുങ്ങാൻ തുടങ്ങവേ ബഹളം കേട്ടതിനെത്തുടർന്ന് തോടിന് സമീപത്തെ പുരയിടത്തിൽ ജോലിചെയ്തിരുന്ന പുഴേക്കാട്ടിൽ ഫാ. മനോജും സഹോദരൻ മനു ജോസഫും ഓടിയെത്തി മുങ്ങിത്താഴുന്ന ഓട്ടോയിൽനിന്ന് മൂവരെയും പുറത്തെടുക്കുകയായിരുന്നു ഉണ്ടായത്. തോട്ടിൽ മുങ്ങിയ ഓട്ടോ വള്ളവും ക്രെയിനും ഉപയോഗിച്ച് വൈകീട്ടോടെ കരക്കെത്തിച്ചു.
Post Your Comments