കൊച്ചി: പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. പുരുഷന്റെ ലൈംഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈംഗിക സംതൃപ്തി തരാന്‍ കഴിയുന്നുണ്ടോ എന്നും അറിയാന്‍ വിവാഹത്തിന് മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉറപ്പ് വരുത്തണമെന്നാണ് ശ്രീലക്ഷ്മി പോസ്റ്റില്‍ പറയുന്നത്.
Also Read:ബ്ലാക്ക് ഫംഗസ് മരുന്നിന് 95,000 രൂപ നല്‍കി ഓണ്‍ലൈന്‍ ബുക്കിംഗ് : യുവാവ് തട്ടിപ്പിനിരയായ സംഭവം ഇങ്ങനെ
ഇപ്പോൾ ശ്രീലക്ഷ്‌മിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മെയ്ക്കപ്പ് ആർട്ടിസ്റ്റ് ആയ സീമ വിനീത്. കുടുംബം ജീവിതം എന്നാൽ ‘കളി’ ജീവിതം അല്ലെന്ന് പറയുകയാണ് സീമ. അതിലും അപ്പുറം ഒരു ജീവിതം ഉണ്ട്, കുടുംബം ഉള്ളോർക്കേ അത് മനസ്സിലാവു എന്നാണ് സീമയുടെ വിശദീകരണം. നേരത്തേ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ ശ്രീപാർവതി ആക്ടിവിസ്റ്റായ രശ്മി നായർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. വലിയ തോതിൽ വിമർശനം ഉയർന്നതോടെ ശ്രീലക്ഷ്മി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു.
Post Your Comments