റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നടപ്പാകും. ഇതോടെ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിനും വാക്സിനേഷന് നിര്‍ബന്ധമാകും. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
വിവിധ ഗവണ്മെന്റ്, സ്വകാര്യ, വിദ്യാഭ്യാസ സംവിധാനങ്ങളില്‍ ഉള്‍പ്പെടെയാണ് വാക്സിനേഷന് നിര്‍ബന്ധമാക്കിയത്. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദം, കായിക പ്രവര്‍ത്തനങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷന് നിര്‍ബന്ധമാണ്. കൂടാതെ, ഏതെങ്കിലും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക അല്ലെങ്കില്‍ വിനോദ ഇവന്റിലേക്ക് പ്രവേശിക്കല്‍, ഏതെങ്കിലും സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കല്‍, ഏതെങ്കിലും സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങളില്‍ പ്രവേശിക്കല്‍, പൊതു ഗതാഗതം ഉപയോഗപ്പെടുത്തല്‍ എന്നിവക്കും വാക്സിനേഷന് നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments