COVID 19Latest NewsIndiaNews

കൊറോണയെ തുരത്താൻ ഹോമം നടത്തുന്ന പൂജാരിയുടെ വീഡിയോ വൈറലാകുന്നു

മുംബൈ : കൊറോണയെ തുരത്താൻ മന്ത്രം ജപിക്കുന്ന പൂജാരിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രശസ്‌ത ബോളിവുഡ് ഫോട്ടോഗ്രാഫറായ വരീന്ദർ ചൗളയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീകുണ്ഡത്തിന്‌ മുൻപിലായി പൂജ സാമഗ്രികളോടെ ഇരിക്കുകയും മാത്രം ചൊല്ലുകയും ചെയുന്ന പൂജാരിയുടെ മന്ത്രം ആണ് ശ്രദ്ധ നേടുന്നത്. ‘കൊറോണ, കൊറോണ, കൊറോണ ഭാഗ് (ഓട്) സ്വാഹാ’ എന്നാണ് പൂജാരി ഉരുവിടുന്നത്. വളരെയധികം തീക്ഷ്ണമായാണ് പൂജാരി ഈ മാത്രം ഉരുവിടുന്നത്.

Read Also : കേരളാ പോലീസിലെ ഇസ്ലാമിക ഭീകരവാദ ശക്തികളുടെ സ്വാധീനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി 

അതെ സമയം ഈ വീഡിയോ ചിത്രീകരിക്കുന്ന കക്ഷി പൂജാരിയുടെ മന്ത്രം ഉരുവിടൽ കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇത് വിഡിയോയിൽ കാണുന്ന പൂജാരി യഥാത്ഥ പൂജാരി അല്ല എന്നും വിഡിയോയ്ക്കായി വേഷം കെട്ടിയതാണോ എന്ന സംശയം ജനിപ്പിക്കുന്നു.

ഗോ കൊറോണ ഗോ 2.0 എന്ന കുറിപ്പോടെ വരീന്ദർ ചൗള പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം 42,370 വ്യൂ ലഭിച്ചിട്ടുണ്ട്.

https://www.instagram.com/p/CPBARo3gGEL/?utm_source=ig_embed&ig_rid=ee2ab6a2-f426-4b33-9a95-54864986dcc6

shortlink

Related Articles

Post Your Comments

Related Articles


Back to top button