KeralaLatest NewsNews

പ്രിയങ്കയുടെ ആത്മഹത്യയില്‍ രാജന്‍ പി ദേവിന്റെ മകന്‍ കുടുങ്ങും, പൊലീസ് ശക്തമായ നടപടികളിലേക്ക്

തിരുവനന്തപുരം: പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും നടനുമായ ഉണ്ണി പി.രാജന്‍ കുടുങ്ങും. അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഇയാള്‍ക്കും അമ്മയ്ക്കും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണെന്നാണ് പൊലീസിന്റെ വിശദീകരണം. നടന്‍ ഉണ്ണി പി.രാജന്‍ദേവിന്റെ ഭാര്യയും കായികാധ്യാപികയുമായിരുന്ന വെമ്പായം സ്വദേശിനി പ്രിയങ്ക (25) മെയ് 12-ാം തീയതി ബുധനാഴ്ചയാണ് വെമ്പായത്തെ വീട്ടില്‍ ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാന്‍ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.

Read Also : നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്; താരങ്ങള്‍ക്കെതിരെ അന്നു കപൂര്‍

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉണ്ണി പി.രാജന്‍ദേവും അമ്മയും കോവിഡ് പോസിറ്റിവായി വീട്ടില്‍ ക്വാറന്റീലാണെന്നും പ്രദേശം കണ്ടെയ്‌ന്മെന്റ് സോണിലാണെന്നും നെടുമങ്ങാട് ഡിവൈ.എസ്പി. ജെ.ഉമേഷ്‌കുമാര്‍ പറഞ്ഞു. കോവിഡ് നെഗറ്റീവായി ക്വാറന്റീന്‍ പൂര്‍ത്തിയായാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ വട്ടപ്പാറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്. അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം അവരെ വീട്ടില്‍നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.

ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് മൊബൈലില്‍ ഒരുഫോണ്‍കോള്‍വന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്.

ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. കേരളാ കോണ്‍ഗ്രസ് സക്റിയാ തോമസ് വിഭാഗം പ്രസിഡന്റും എലഗന്റ് ബാര്‍ ഉടമയുമായ ബിനോയിയുടെ ഭാര്യാ സഹോദരനാണ് ഉണ്ണി. ഇതും കേസ് അന്വേഷണത്തിന്റെ വേഗത കുറച്ചെന്ന പരാതിയുണ്ട്.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അദ്ധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്ത് മുപ്പത് പവനോളമാണ് പ്രിയങ്കയുടെ വീട്ടുകാര്‍ നല്‍കിയത്. വിവാഹശേഷം വാഹനം വാങ്ങാനും ഫ്ളാറ്റ് വാങ്ങാനും പണം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button