Latest NewsKeralaNews

തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 2,700 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,869 പേർ രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 18,504 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.

Read Also: സംസ്ഥാനത്ത് ബജറ്റ് ജൂൺ നാലിന്; കന്നി ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെ എൻ ബാലഗോപാൽ

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,572 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്.

ജില്ലയിൽ പുതുതായി 5,609 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 87,945 ആയി. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 7,374 പേർ നിരീക്ഷണകാലം പൂർത്തിയാക്കിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Read Also: മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കയാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button