COVID 19Latest NewsNewsIndia

കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതി രൂപീകരിക്കനൊരുങ്ങി ബിജെപി

ന്യൂഡൽഹി : കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനൊരുങ്ങി ബിജെപി. ഇതിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ മുഖ്യമന്ത്രിമാർക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നിർദ്ദേശം നൽകി. രണ്ടാം മോദി സർക്കാരിന്റെ ഏഴാം വാർഷികമായ മെയ് 30 ന് പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കമിടണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി കുട്ടികൾക്കാണ് രാജ്യത്ത് കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടമായിരിക്കുന്നത്. ചിലർക്ക് അച്ഛനെയും അമ്മയെയും ഒരുമിച്ച് നഷ്ടമായി. ചിലർക്ക് ഒരാളെ നഷ്ടമായി. ഇവരുടെയെല്ലാം സംരക്ഷണം ഏറ്റെടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിനായുള്ള ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എത്രയും വേഗം കേന്ദ്രത്തിന് കൈമാറണമെന്നും നദ്ദ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also :  കോവിഡ് രോഗികളുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങള്‍ നഷ്ടമാകുന്നു; വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ വ്യാപക പരാതി

നിലവിൽ 12 സംസ്ഥാനങ്ങളിലാണ് ബിജെപി അധികാരത്തിലുള്ളത്. ഇതിൽ ഉത്തർപ്രദേശ് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button