മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടിയത്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 53 റെസ്‌റ്റോറന്റുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നു.
കൊറോണ വൈറസ് രോഗ പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്. കൊവിഡ് പ്രതിരോധനത്തിനായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ 190ഓളം റെസ്‌റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.
Post Your Comments