Latest NewsIndiaNews

പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം : രണ്ട് അദ്ധ്യാപികമാര്‍ അറസ്റ്റില്‍

ഭോപ്പാല്‍ : പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം, രണ്ട് യുവതികള്‍ പൊലീസ് പിടിയിലായി. മധ്യപ്രദേശിലാണ് സംഭവം. മോവില്‍ സ്‌കൂള്‍ അധ്യാപികമാരായ 32,28 വയസ്സുള്ള യുവതികളാണ് പിടിയിലായിരിക്കുന്നത്.

Read Also : കോവിഡ് നെഗറ്റീവ് ആയ രോഗികൾ നേരിടേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെന്ന് കണ്ടെത്തൽ

പാകിസ്താന്‍ സ്വദേശികളായ മുഹ്‌സിന്‍ ഖാന്‍, ദിലാവര്‍ എന്നിവരുമായി ഇരുവരും ഒരുവര്‍ഷത്തിലേറെയായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നു.സൈനിക മേഖലയായ മോവില്‍നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ യുവതികള്‍ ഇവര്‍ക്ക് കൈമാറിയതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി യുവതികളുടെ മൊബൈല്‍ ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ മധ്യപ്രദേശ് പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button