CricketLatest NewsNewsSports

ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഐപിഎല്‍ മത്സരങ്ങള്‍ ഈ ദിവസം പുനരാരംഭിച്ചേക്കും

മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താനാണ് സാധ്യത

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. പതിനാലാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

Also Read: ‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഹൃദയം വേദനിക്കുന്നു’; മിഗ്-21 വിമാനം തകര്‍ന്ന് മകനെ നഷ്ടപ്പെട്ട അച്ഛന് പറയാനുള്ളത്

ഈ മാസം അവസാനത്തോടെ ഐപിഎല്‍ മത്സരങ്ങളുടെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിനായി 30 ദിവസങ്ങളാണ് ബിസിസിഐയുടെ മുന്നിലുള്ളത്.

ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഇതിന് ശേഷം ഇരു ടീമുകളും യു.എ.ഇയിലേയ്ക്ക് എത്തണം. ഇന്ത്യയില്‍ മെയ് 30നുള്ളില്‍ പൂര്‍ത്തിയാവുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. നേരത്തെ, ശ്രീലങ്ക, യു.എ.ഇ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button