ന്യൂഡല്‍ഹി : കോവിഡ് -19 വാക്സിന് ആയ കോവാക്സിന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതാണ് കാരണം.
Read Also : ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം ; ബാബാ രാംദേവിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രി
നിലവിലെ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ വാക്സിനേഷന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള വാക്സിനാണ് വിദേശരാജ്യങ്ങള്‍ അംഗീകരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ കോവാക്സിന് സ്വീകരിച്ചവരുടെ വിദേശയാത്രകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ ഇല്ലാത്തതിനാല്‍ പല രാജ്യങ്ങളും ഈ വാക്സിന് അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള 130 രാജ്യങ്ങളില്‍ നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments