ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ തന്നെ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളു എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. അതിനാല്‍ ചര്‍ച്ചകള്‍ അടിയന്തിരമായി പുനരാരംഭിക്കാന്‍ ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
Also Read: പിണറായി സര്‍ക്കാരിന്റെ തീരുമാനം നടപ്പിലായില്ല; കേന്ദ്രം നല്കിയ 6 ലക്ഷം കിലോയോളം കടല നശിച്ചു
ആളും ആരവവുമില്ലാതെ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. വിളവെടുപ്പിനായി വലിയ ഒരു വിഭാഗം ഗ്രാമങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. ഈ മാസം 26ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രതിഷേധ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
ഇതുവരെ 11 തവണയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരുമായും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിയത്. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍, റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം സമരത്തിന്റെ മുഖം നഷ്ടമായിരിക്കുകയാണ്.
Post Your Comments