Latest NewsNewsIndia

മിണ്ടാപ്രാണിയോട് ക്രൂരത; ബൈക്കില്‍ നായയെ റോഡിലൂടെ കെട്ടിവലിച്ച രണ്ട് പേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെയാണ് പോലീസിന്റെ പിടിയിലായത്

ബംഗളൂരു: ബൈക്കിനു പിന്നില്‍ നായയെ കെട്ടിവലിച്ച രണ്ട് പേര്‍ പിടിയില്‍. ബൈക്കിന് പിന്നിലിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെയാണ് പോലീസിന്റെ പിടിയിലായത്. മംഗളൂരുവിലാണ് സംഭവം.

Also Read: ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു; രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നെന്ന് എയിംസ് മേധാവി

ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് ഒരു കിലോ മീറ്ററോളം  വലിച്ചു കൊണ്ടുപോകുകയായിരുന്നു. മംഗളൂരു കൊന്‍ചാടിയിലെ ഡോക്ടറുടെ ഫാം ഹൗസിലെ ജീവനക്കാരനായ കലബുറഗി സ്വദേശിയായ ഏരയ്യയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. നായ ചെരുപ്പ് കടിച്ചുപറിച്ചതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് മംഗളൂരു ഡി.സി.പി ഹരിറാം ശങ്കര്‍ പറഞ്ഞു.

ദേഹത്ത് നിന്നും രക്തം വാര്‍ന്ന രീതിയില്‍ നായ പോകുന്നത് കണ്ടവര്‍ ആനിമല്‍ കെയര്‍ ട്രസ്റ്റില്‍ വിവരം അറിയിക്കുകയായിരുന്നു. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമ പ്രകാരവും പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button