Latest NewsKeralaNews

സീരിയലുകൾക്ക് പൂട്ടുവീഴുമോ? അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, സെന്‍സറിങ് ഏർപ്പെടുത്തുമെന്നു സാംസ്‌കാരികവകുപ്പ് മന്ത്രി

സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍

തിരുവനന്തപുരം : അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിക്കുകയാണ് ടി.വി. സീരിയലുകള്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകൾക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവകരമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

read also: സംസ്ഥാനത്ത് ബജറ്റ് ജൂൺ നാലിന്; കന്നി ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെ എൻ ബാലഗോപാൽ

സ്ത്രീകളും കുട്ടികളുമാണ് ടി.വി. സീരിയലുകളുടെ പ്രധാന പ്രേക്ഷകര്‍. സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെടുത്തിയുള്ള നയ രൂപീകരണം നിലവില്‍ വരും എന്നും മന്ത്രി പറഞ്ഞു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം. ‘രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും’ മന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button