പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ്. പാലക്കാട് സ്വദേശിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് ഇയാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read: പഞ്ചാബ് സര്‍ക്കാരിന് നേരിട്ട് കോവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് മൊഡേണ; കാരണം ഇതാണ്
പാലക്കാട് ജില്ലയില്‍ നേരത്തെ അന്‍പതുകാരിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. ബ്ലാക്ക് ഫംഗസ് സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന 22കാരനും മങ്കര സ്വദേശിയായ അറുപത്തിയേഴുകാരനും രോഗബാധയുണ്ട്.
പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഈ രോഗം പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.
മൂക്കില്‍ നിന്ന് കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
Post Your Comments