![](/wp-content/uploads/2021/04/abdul-nasser-madani_800x420.jpg)
ബംഗളുരു : ഗുജറാത്തിലെ മുന്‍ മന്ത്രിയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഭുല്‍ ഖോഡ പട്ടേലിനെ ഉടന്‍ പദവിയില്‍ നിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവായ അബ്‌ദുള്‍ നാസര്‍ മദനി. ‘വര്‍ഗീയതിമിരം ബാധിച്ച’ പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി കേരളത്തിലേതുള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ മതേതര ശക്തികളും അടിയന്തിരമായി ഇടപെടല്‍ നടത്തണമെന്നാണ് അദ്ദേഹം തന്റെ മീഡിയാ പേജിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ മകനാണ് പേജ് മാനേജ് ചെയ്യുന്നത്.
കുറിപ്പ് ചുവടെ:
‘ലക്ഷദ്വീപിന്റെ സാംസ്കാരികതനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വര്‍ഗീയതിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തു നിന്ന് ഉടന്‍ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാന്‍ കേരളത്തിലേ തുള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ മതേതര ശക്തികളും അടിയന്തിര ഇടപെടല്‍ നടത്തണം!’
Post Your Comments