Latest NewsIndiaNewsCrime

മരുമകളുടെ സഹോദരന്റെ കുത്തേറ്റ്​ 52കാരന്​ ദാരുണാന്ത്യം

രാജ്​കോട്ട്​: ഗുജറാത്തിൽ മരുമകളുടെ സഹോദരന്റെ കുത്തേറ്റ്​ 52കാരന്​ ദാരുണാന്ത്യം. ഒന്നരമാസം മുമ്പ്​ 52കാരന്റെ മക​ൻ പ്രതിയുടെ ​സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയുണ്ടായി. ഇതി​െൻറ വൈരാഗ്യത്തെ തുടർന്നാണ്​ കൊലപാതകം ഉണ്ടായിരിക്കുന്നത്.

ഗുജറാത്തിലെ മോർബി ജില്ലയിൽ വെള്ളിയാഴ്​ചയാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഉപ്പ്​ നിർമാണ തൊഴിലാളിയായ ഭാരത്​ വഗേലയാണ്​ മരിച്ചത്​. വഗേലയുടെ മകൻ ഹരേഷും ജിഗ്​നാസ എന്ന യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു.

വിവാഹ അഭ്യർഥനയുമായി ഇരു കുടുംബങ്ങളെയും സമീപിച്ചിരുന്നെങ്കിലും സമ്മതം നൽകിയിരുന്നില്ല. തുടർന്ന്​ ഒന്നരമാസം മുമ്പ്​ ഹരേഷും ജിഗ്​നാസയും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു ഉണ്ടായത്.

തുടർന്ന്​ ഹരേഷിനോടും പിതാവ്​ വഗേലയോടും ജിഗ്​നാസയുടെ സഹോദരൻ ദിനു മാഹല്യക്ക്​ വൈരാഗ്യം തോന്നുകയായിരുന്നു ഉണ്ടായത്. വെള്ളിയാഴ്​ച വഗേലയും ഭാര്യ ഭാനുവും സമീപ​ ഗ്രാമത്തിൽ താമസിക്കുന്ന അമ്മയെ കണ്ടു മടങ്ങുന്നതിനിടെ ദിനു തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അക്രമത്തിൽ ദിനുവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button