ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ അകമഴിഞ്ഞ് സഹായിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 21.8 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് (21,80,51,890) കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കിയത്.
Also Read: കോവിഡ് പ്രതിരോധം; പ്രതിദിന പരിശോധനകളില്‍ റെക്കോര്‍ഡിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
മെയ് 1 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്. എല്ലാ മാസവും കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറി അംഗീകാരമുള്ള വാക്‌സിനുകളുടെ 50% കേന്ദ്രസര്‍ക്കാര്‍ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായി നല്‍കുന്ന പ്രക്രിയ തുടരുകയാണ്. വാക്‌സിന്‍ നയം കൂടുതല്‍ ഉദാരമാക്കിയതിന്റെ ഫലമായി സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും വാക്‌സിന്‍ വാങ്ങി സംഭരിക്കുന്നുണ്ട്.
ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകള്‍ പ്രകാരം പാഴായതുള്‍പ്പടെ 19,90,31,577 ഡോസുകളാണ് ആകെ ഉപയോഗിച്ചത്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ ഏകദേശം 1.9 കോടി (1,90,20,313) ഡോസുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, അടുത്ത 3 ദിവസത്തിനുള്ളില്‍ 40,650 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Post Your Comments