അയിരൂർ; സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതിലൂടെ പെൺകുട്ടികളെ വശീകരിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്നചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത പ്രതിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വെട്ടൂർ ജംഗ്ഷന് സമീപം പുളിയറ വീട്ടിൽ നിന്നു ചെമ്മരുതി തോക്കാട് പ്രാലേയഗിരി ദാറുൽ ഇഷ്കിൽ മുഹമ്മദ് ഫൈസി(22) യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി അടുപ്പത്തിലായി പെൺകുട്ടിയെ വശീകരിച്ചു നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുകയുണ്ടായി. ഒരു മാലയും കമ്മലും കൂടാതെ 50,000 രൂപയും പ്രതിയുടെ അക്കൗണ്ട് വഴി തട്ടിയെടുക്കുകയും ചെയ്തു.
നിരവധി പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചു പണവും മറ്റും തട്ടിയെടുത്ത് ആഡംബരമായി ജീവിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വർക്കല ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, അയിരൂർ സിഐ ജി.ഗോപകുമാർ, എസ് സിപിഒ ഷിർജു, സിപിഒമാരായ സുഗുണൻനായർ, സേവ്യർ, ഷംനാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments