കൊല്ലം : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൊല്ലം ഡി സി സി ജനറൽ സെക്രട്ടറിയുമായ സുധീര്‍ ശാസ്താംകോട്ട അന്തരിച്ചു. 40 വയസായിരുന്നു. തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കെ എസ് യുവിന്റെ യുവജന സമരങ്ങളുടെ മുൻനിര പോരാളിയായിരുന്ന സുധീർ പലതവണ പോലിസിന്റെ ലാത്തിക്കടിയേറ്റ് ചികിത്സ തേടിയിരുന്നു. കെ എസ് യു സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. സംസ്ക്കാരം ഇന്ന് നടക്കും.
Post Your Comments