ന്യൂഡല്‍ഹി : ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ളള്ള അവശ്യ മരുന്നുകള്‍ ഉറപ്പാക്കണമെന്നും ചികിത്സ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണം 8,848 ആയി. കേരളത്തില്‍ 36 പേര്‍ക്കാണ് ബ്ലാക് ഫംഗസ് രോഗബാധയുണ്ടായത്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍. 2281 പേര്‍ക്ക് ഗുജറാത്തിൽ രോഗം ബാധിച്ചു . മഹാരാഷ്ട്രയില്‍ 2000 പേര്‍ക്കും ആന്ധ്രയില്‍ 910, മദ്ധ്യപ്രദേശില്‍ 720, രാജസ്ഥാനില്‍ 700, കര്‍ണാടകയില്‍ 500, തെലങ്കാനയില്‍ 350, ഹരിയാനയില്‍ 250 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനങ്ങളിലെ രോഗബാധയുടെ തോത് അനുസരിച്ച് ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്നിന്റെ 23,680 വയലുകള്‍ അധികമായി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതായി രാജ്യത്തെ ബ്ലാക്ക് ഫംഗസ് കേസുകള്‍ വിലയിരുത്തി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.
കേരളത്തിന് 120 വയലുകളാണ് അനുവദിച്ചത്. മഹാരാഷ്ട്രക്ക് 5,090 , ഗുജറാത്തിന് 5,800, ആന്ധ്രപ്രദേശിന് 2,310 വയലുകളും അധികമായി അനുവദിച്ചിട്ടുണ്ട്. 13 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ കേന്ദ്രസ്ഥാപനങ്ങളിലായി 442 കേസുകളമുണ്ട്.
Post Your Comments