രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രണ്ടാം ഘട്ടത്തിൽ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങുമായി നടന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്.
ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 200ലധികം ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സഹായത്തോടെയുള്ള പത്തു ഐസിയു ബെഡുകള്‍, പോര്‍ട്ടബിള്‍ എക്സറേ മെഷീനുകള്‍ എന്നിവ സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. കൂടാതെ കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സഹായവും നല്‍കിയതായി വിശ്വശാന്തി ഫൗണ്ടേഷന് അറിയിച്ചു.
1.5 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ കീഴില്‍ വരുന്ന ആശുപത്രികളില്‍ മറ്റു ചിലരുടെ സഹായത്തോട് കൂടിയാണ് ഇത് പ്രാവര്‍ത്തികമാക്കിയതെന്നും ഫൗണ്ടേഷന് അറിയിച്ചു.
Post Your Comments