COVID 19Latest NewsNewsIndia

യുപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന നല്‍കി ലുലു ‍ഗ്രൂപ്പ്

. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് സംഭാവന നൽകിയത്.

ലഖ്‌നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് സംഭാവന നൽകിയത്. ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശ് റീജ്യണല്‍ ഡയറക്ടര്‍ ജയകുമാര്‍, ജനറല്‍ മാനേജര്‍ ലിജോ ജോസ് ആലപ്പാട്ട് എന്നിവര്‍ ചേർന്നാണ് 5 കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

Also Read:ജമ്മു കശ്മീരില്‍ 45 വയസ്സിനു മുകളില്‍ 60 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി; ഇതുവരെ ഉപയോഗിച്ചത് 28 ലക്ഷം ഡോസ്

കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് നൽകിയ സഹായം മികച്ച രിതിയിൽ പ്രയോജനപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ മഹാമാരിയെ നിയന്ത്രിക്കുവാന്‍ ഏറെ സഹായകരമാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായിട്ടല്ല, യൂസഫലി യുപിക്ക് സഹായം നൽകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ വര്‍ഷവും അഞ്ച് കോടി രൂപ അദ്ദേഹം ഉത്തർപ്രദേശ് സർക്കാരിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. ഇതുകൂടാതെ, കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ക്കും യൂസഫലി കൈത്താങ്ങായിരുന്നു. പ്രളയം, കൊവിഡ് തുടങ്ങിയ മഹാമാരിയിൽ വിറങ്ങലിച്ച് നിന്ന പല സംസ്ഥാനങ്ങൾക്കും ലുലു ഗ്രൂപ്പ് കൈത്താങ്ങായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button