ശ്രീനഗര്‍: രാജ്യം കോവിഡിനോട് കിടപിടിക്കുമ്പോൾ ജമ്മു കശ്മീരില്‍ ജനസംഖ്യയുടെ 45 വയസ്സിനു മുകളില്‍ 60 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയാതായി അധികൃതർ. ദേശീയ ശരാശരിയേക്കാള്‍ 32 ശതമാനം അധികമാണ് ഇത്. ജനുവരി 16ാം തിയ്യതിയാണ് ജമ്മുവില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇതുവരെ 28 ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ഉപയോഗിച്ചിട്ടുള്ളതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഫിനാന്‍ഷ്യല്‍ കമ്മീഷ്ണര്‍ അതുല്‍ ഡുള്ളൊ പറഞ്ഞു.
Read Also: ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രം; ലീഗിനെ ട്രോളി പിവി അന്‍വര്‍; പിന്നീട് തിരുത്ത്
എന്നാൽ സംസ്ഥാനത്ത് 18-44 വയസ്സുകാരില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് മെയ് ഒന്നാംതിയ്യതിയാണ്. കൂടുതല്‍ വാക്‌സിന്‍ ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ വേഗത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നടത്താന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോര്‍ ടു ഡോര്‍ സംവിധാനമുപയോഗപ്പെടുത്തി ഗ്രാമത്തിലെ സര്‍പഞ്ച്, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.
Post Your Comments