ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പരിശോധന ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പൂഞ്ചില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും നിരവധി രേഖകളും പിടികൂടി. പോലീസും സൈന്യവും സംയുക്തമായാണ് പരിശോധന നടത്തിയത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഖസ്ബ ഗ്രാമത്തിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്കിടെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തെറിഞ്ഞു. ഇവിടെ നിന്നും ഒരു എകെ 56 റൈഫിള്‍, എകെ 56 റൈഫിളിന്റെ തിരകള്‍, വെടിയുണ്ടകള്‍, രണ്ട് ചൈനീസ് പിസ്റ്റലുകള്‍ എന്നിവ പിടകൂടി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
മെയ് 19ന് സുരക്ഷാ സേന പൂഞ്ചില്‍ നടത്തിയ പരിശോധനയിലും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. വീടിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് വിദേശ നിര്‍മ്മിത പിസ്റ്റലുകളും വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം കുപ്‌വാരയില്‍ രണ്ട് ഭീകരര്‍ സൈന്യത്തിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലാകുകയും ചെയ്തിരുന്നു.
Post Your Comments