ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടുന്ന ബോക്സിങ് പരിശീലകൻ ഒപി ഭരദ്വാജ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ന്യൂഡൽഹിയിൽ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അദ്ദേഹം ജനിച്ചത്. പത്തു ദിവസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആന്തരിച്ചിരുന്നു.
ഇന്ത്യൻ ബോക്സിങ് രംഗത്തെ ആദ്യ കാല താരങ്ങളിൽ ഒരാളായ അദ്ദേഹം 1968 മുതൽ 89 വരെ ഇന്ത്യൻ ബോക്സിങ് ടീമിന്റെ പരിശീലകനായിരുന്നു. 1985ൽ മികച്ച പരിശീലകർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആ പുരസ്കാരം ആ വർഷം തന്നെ സ്വന്തമാക്കിയ ഇതിഹാസമാണ് ഭരദ്വാജ്.
Post Your Comments