Latest NewsKeralaNews

അതിദാരിദ്ര്യം ഉണ്ട്, കഴിഞ്ഞ ഭരണത്തിൽ പ്രഖ്യാപിച്ചവയൊന്നും ഫലം കാണാത്തതിന്റെ കുറ്റസമ്മതം; സാമ്പത്തിക വിദഗ്ധര്‍

തിരുവനന്തപുരം : അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇവിടെ അതിദാരിദ്ര്യമുണ്ടെന്ന് തെളിയിക്കുന്നത്. ഈ നിലയിലേയ്ക്ക് കേരളത്തെ കൂപ്പുകുത്തിച്ചത് 64 വര്‍ഷത്തെ ഇടത്-വലത് ഭരണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

അതിദാരിദ്ര്യ ലഘൂകരണം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച്‌ വിശദമായ സര്‍വേ നടത്തും. ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കും. ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയതും മുഖ്യമന്ത്രിയാണ്. അതിദാരിദ്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ ജനക്ഷേമ പദ്ധതികളെന്ന് പ്രഖ്യാപിച്ചവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ കുറ്റസമ്മതമാണിതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ; നടപടിയുമായി പോലീസ്

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോൾ ദാരിദ്ര്യം തുടച്ചുനീക്കും എന്നാണ് അവകാശപ്പെട്ടത്. ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത്. അതി ദാരിദ്ര്യത്തിലേക്ക് ഇടതു സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ തള്ളിവിടുകയായിരുന്നു എന്നും വ്യക്തമായി.

കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളിലെ വികസനമാണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍വേ പ്രഖ്യാപനത്തിലൂടെ, ഈ മൂന്ന് മേഖലകളില്‍ വികസനത്തിനാവശ്യമായ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button