ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പ്രശംസിച്ച് മുൻ പാകിസ്താൻ നായകൻ ഇൻസമാം ഉൾഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്ത് അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്ത് ഓസ്ട്രേലിയ പോലും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമെത്തില്ലെന്നും ഇൻസമാം പറഞ്ഞു. ഒരേ സമയത്തു ഇന്ത്യ രണ്ടു രാജ്യങ്ങളിൽ വ്യത്യസ്ത ടീമുകളെ അണിനിരത്താനിരിക്കെയാണ് ഇൻസിയുടെ പ്രതികരണം.
‘ഓസ്ട്രേലിയ വർഷങ്ങൾക്ക് മുമ്പ് ചെയ്തിരുന്ന കാര്യങ്ങളാണ് ഇന്ന് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യക്കു വേണ്ടി കളിക്കാൻ തയ്യാറായി ചുരുങ്ങിയത് 50 താരങ്ങളെങ്കിലും ഇപ്പോഴുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഒരു ടീമിനെയും ശ്രീലങ്കൻ പര്യടനത്തിനായി മറ്റൊരു ടീമിനെയുമാണ് ഇന്ത്യ അയക്കാൻ പോകുന്നത്.
1995ൽ തുടങ്ങി 2005-10 വരെയായിരുന്നു ഓസീസ് ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടം. അന്ന് ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്നിങ്ങനെ രണ്ടു ദേശീയ ടീമുകളാക്കി വേർതിരിക്കാൻ അവർ ശ്രമിച്ചുവെങ്കിലും അനുമതി കിട്ടില്ല. അന്ന് ഓസീസിന് പോലും സാധിക്കാത്തതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്’. ഇൻസമാം പറഞ്ഞു.
Post Your Comments