കണ്ണുര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവർത്തകർക്ക് പാസ് അനുവദിക്കുന്ന വിഷയത്തില്‍ കണ്ണുര്‍ കലക്ടര്‍ക്കെതിരെ നിൽപ്പ് സമരവുമായി ബി.ജെ.പി. കണ്ണുര്‍ കലക്ടര്‍ ടി.വി സുഭാഷ് കലക്ടറേറ്റ് സി.പി.എം ഓഫിസാക്കി പാർട്ടി പ്രവർത്തകർക്ക് ഒത്താശ ചെയ്യുന്നുവെന്നും, സന്നദ്ധ പ്രവര്‍ത്തനത്തിനായി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു സമരം.
കലക്ടറേറ്റിന് മുന്പില് നടന്ന സമരപരിപാടികൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവര്‍ത്തനത്തിനായി പാസിന് അപേക്ഷിച്ച അന്‍പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ് ചെയ്യുന്നതെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച പാസ് കഞ്ചാവ് കടത്തിനായി ഉപയോഗിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹരിദാസ് ആരോപിച്ചു.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പാസ് അനുവദിക്കാന്‍ കലക്ടര്‍ തയ്യാറാകുന്നുള്ളുവെന്നും ഹരിദാസ് വ്യക്തമാക്കി. കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും സേവാഭാരതിക്കും പാസ് ആവശ്യമില്ലെന്നും ഈ കാര്യത്തിൽ ഏതു പോലിസ് കേസിനെയും നേരിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറാണെന്നും ഹരിദാസ് പറഞ്ഞു.
Post Your Comments