ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി എംഎല്‍എ അംനത്തുള്ള ഖാന്റെ ട്വീറ്റ് വിവാദമാകുന്നു. രാജ്യം കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ പൊരുതുമ്പോള്‍ ഹിന്ദു വിരുദ്ധത നിറഞ്ഞ ട്വീറ്റാണ് അംനത്തുള്ള ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. എംഎല്‍എയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
‘ഓറഞ്ച് ഫംഗസാണ് എല്ലാ ഫംഗസിനും കാരണം’ എന്നായിരുന്നു അംനത്തുള്ള ഖാന്റെ ട്വീറ്റ്. ഓറഞ്ച് അഥവാ കാവി നിറം ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ പവിത്രമായ നിറമാണ്. അഗ്നിയെയാണ് അത് പ്രതിനിധീകരിക്കുന്നത്. എല്ലാ തെറ്റുകളെയും കളങ്കങ്ങളെയും അഗ്നി ചുട്ടുചാമ്പലാക്കുമെന്നാണ് ഹിന്ദു വിശ്വാസം. ഇതിന് പുറമെ, ഹിന്ദു സന്യാസിവര്യന്‍മാര്‍ കാവി വസ്ത്രധാരികളാണ്.
രാജ്യത്ത് നിലവില്‍ പടര്‍ന്നുപിടിക്കുന്ന ബ്ലാക്ക് ഫംഗസിന് കാരണം ഹിന്ദുക്കളാണെന്നാണ് അംനത്തുള്ള ഖാന്‍ പറയാതെ പറഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ താനൊരു ഹനുമാന്‍ ഭക്തനാണെന്നും ശ്രീരാമ ഭക്തനാണെന്നും പരസ്യമായി പറയുന്നതിനിടയിലാണ് സ്വന്തം എംഎല്‍എ തന്നെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളെയും അടച്ചാക്ഷേപിച്ചിരിക്കുന്നത്.
Post Your Comments