വാഷിംഗ്ടണ്‍: കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാന്‍ രക്ഷിതാക്കളും സര്‍ക്കാരുകളുമെല്ലാം നിര്‍ബന്ധിക്കാറുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഒപ്പം സമൂഹത്തിന്റെയും സുരക്ഷയെ കരുതിയാണത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍, അമേരിക്കയിലെ സംസ്ഥാനമായ ടെക്‌സസില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിച്ചാലാണ് പിഴ ഈടാക്കുക.
Also Read: കശ്മീരില്‍ പരിശോധന ശക്തമായി തുടരുന്നു; പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതും വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തതോടെ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. ലോക്കല്‍ ഗവണ്‍മെന്റുകളോ സിറ്റിയോ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ അവരില്‍ നിന്നു 1000 ഡോളര്‍ വരെ പിഴ ഈടാക്കും. ഇക്കാര്യം വ്യക്തമാക്കുന്ന ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവ് മെയ് 21 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു.
സ്വയം മാസ്‌ക് ഉപയോഗിക്കുന്നവരെ തടയേണ്ടതില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സ്‌കൂളുകളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ജൂണ്‍ 4 വരെ തുടരണം. അതിന് ശേഷം അധ്യാപകരോ വിദ്യാര്‍ത്ഥികളോ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് അകന്നതോടെ ടെക്‌സസിലെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്.
Post Your Comments