വർക്കല : സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കി അതുവഴി പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ശേഷം ആ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് അവരെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണങ്ങളും തട്ടിയ പ്രതിയെ അയിരൂർ പോലീസ് പിടികൂടി.
Read Also : വിതരണത്തിനെത്തിച്ച കോവിഡ് വാക്‌സിന്‍ മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വർക്കല , വെട്ടൂർ വില്ലേജിൽ താഴെ വെട്ടൂർ ജംഗ്ഷന് സമീപം പുളിയറ വീട്ടിൽ നിന്നും ചെമ്മരുതി വില്ലേജിൽ തോക്കാട്, പ്രാലേയഗിരി ദാറുൽ ഇഷ്കിൽ ആസാദിന്റെ മകൻ മുഹമ്മദ് ഫൈസി( 22) ആണ് പിടിയിലായത്.
വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി അടുപ്പത്തിലായ പ്രതി കുട്ടിയെ വശീകരിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ആ ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തിയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും പെൺകുട്ടിയിൽനിന്നും ഒരു മാലയും കമ്മലും ഭീഷണിപ്പെടുത്തി അപഹരിച്ചും പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് 50,000 / – രൂപയോളം ഭീഷണിപ്പെടുത്തി ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു . തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബരജീവിതം നയിച്ചു വരികയായിരുന്നു. വർക്കല ഡി.വൈ.എസ്.പി. ബാബുകുട്ടന്റെ നിർദേശപ്രകാരം അയിരൂർ സി.ഐ. ഗോപകുമാർ.ജി , എസ്. സി.പി.ഒ ഷിർജു , സിപിഒമാരായ സുഗുണൻ നായർ , സേവ്യർ , ഷംനാസ് എന്നിവർ ചേർന്നാണ് പ്രതിയെ വെട്ടൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Post Your Comments