Latest NewsKerala

എംഎം മണിയെ അനുകരിക്കില്ല, ഡാമുകളില്‍ ജലനിരപ്പ് നിയന്ത്രിച്ച്‌ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഉത്തരവിട്ട് വൈദ്യുതി മന്ത്രി

ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നു സര്‍ക്കാര്‍ കെഎസ്‌ഇബിക്കും ജലസേചന വകുപ്പിനും നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ഒന്നാം പ്രളയത്തിന് കാരണം ഡാമുകളെ മാനേജ് ചെയ്യുന്നതിലെ വീഴ്ചയാണെന്ന് പല റിപ്പോർട്ടുകളും വന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിലും ടിവി ചാനൽ ഡിബേറ്റുകളിലും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കള്‍ ഇതൊന്നും അംഗീകരിച്ചു കൊടുത്തില്ല. അവര്‍ മണിയാശാനെ താരമാക്കി. വൈദ്യുത വകുപ്പിനെ കുറ്റം പറഞ്ഞവരെ എല്ലാം കടന്നാക്രമിച്ചു.

എന്നാൽ ഇപ്പോഴും ആദ്യത്തെ പ്രളയകാരണം എംഎം മണിയുടെ തെറ്റായ നയം തന്നെയാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയ നടപടികളും വീഴ്ചയും 2018 ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ബെംഗളൂരു ഐഐഎസ്സി പഠനത്തില്‍ കണ്ടെത്തിയതു തിരഞ്ഞെടുപ്പിനു മുന്‍പ് വിവാദമായിരുന്നു.

ഇപ്പോൾ രണ്ടാം പിണറായി സർക്കാരിൽ എംഎം മണിയല്ല വൈദ്യുതി മന്ത്രി. സിപിഎം ഈ വകുപ്പ് ജനതാദള്ളിന് കൊടുത്തു. ദള്ളിന്റെ നേതാവ് കെ കൃഷ്ണന്‍കുട്ടിയാണ് വൈദ്യുതി മന്ത്രി. കഴിഞ്ഞ കാലങ്ങളിലെ പാളിച്ചകൾ ഉൾക്കൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അദ്ദേഹത്തിന്റെ ആദ്യ ഉത്തരവിൽ തന്നെ തെളിഞ്ഞു.

മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതു മഴക്കാലത്തു പ്രളയത്തിനു വഴിയൊരുക്കാതിരിക്കാന്‍ മുന്‍കരുതലുമായി വൈദ്യുത വകുപ്പില്‍ അടിയന്തര യോഗത്തില്‍ തീരുമാനമായി. റൂള്‍ കര്‍വ് അടിസ്ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നു സര്‍ക്കാര്‍ കെഎസ്‌ഇബിക്കും ജലസേചന വകുപ്പിനും നിര്‍ദ്ദേശം നല്‍കി. ഡാമുകളിലെ നിരപ്പ് 3 ദിവസം കൂടുമ്പോള്‍ വിലയിരുത്തും.

10 ദിവസം കൂടുമ്പോള്‍ അവലോകനം നടത്താനും തീരുമാനിച്ചു. പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രി നടത്തി. വേണ്ട നിര്‍ദ്ദേശങ്ങളും. ഇതിനൊപ്പം ചീഫ് സെക്രട്ടറിയോടും കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ടൗട്ടെ , യാസ് ചുഴലിക്കാറ്റുകളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയി വിളിച്ച യോഗത്തിലാണു തീരുമാനം. ഇത് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും പ്രളയം ഒഴിവാക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

read also: കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ രോഗം കുത്തനെ കുറഞ്ഞു

മെയ്‌ മാസ ശരാശരിയെക്കാള്‍ വെള്ളമുണ്ടെങ്കിലും ജൂണില്‍ പതിവിലേറെ മഴ ലഭിച്ചാലും വലിയ ഡാമുകളില്‍ സംഭരിക്കാനാകുമെന്നാണു വിലയിരുത്തല്‍. ജൂലൈഓഗസ്റ്റ് മാസങ്ങളില്‍ കുറഞ്ഞ സമയത്തിനിടെ അതിതീവ്ര മഴ പെയ്താല്‍ മുന്‍ വര്‍ഷങ്ങളില്‍ ചെയ്തതു പോലെ ഡാമുകളില്‍ നിന്നു വന്‍തോതില്‍ വെള്ളം തുറന്നു വിടരുതെന്നും ഇതിനായി ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button