COVID 19Latest NewsNewsIndia

വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗം രാജ്യത്ത് പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ദർ

ന്യൂഡല്‍ഹി : വാക്‌സിനേഷനു വേഗം കൂട്ടിയില്ലെങ്കില്‍ ആറോ എട്ടോ മാസത്തിനുള്ളില്‍ രാജ്യത്ത്‌ മൂന്നാം കോവിഡ്‌ തരംഗമുണ്ടാകുമെന്നു മുന്നറിയിപ്പ്‌. ജൂണ്‍ അവസാനത്തോടെ രാജ്യത്ത്‌ ഒരു ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ്‌ കേസുകള്‍ 15,000-25,000 എത്തിയേക്കാമെന്നും വിലയിരുത്തല്‍.

Read Also : ബ്ലാക്ക് ഫംഗസ് : രാജ്യത്ത് മരിച്ചവരുടെ എണ്ണം 90 ആയി ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം | 

കേന്ദ്ര ശാസ്‌ത്ര-സാ-ങ്കേതിക മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ ഐ.ഐ.ടി. ഹൈദരാബാദിലെ പ്രഫസര്‍ ഡോ. എം. വിദ്യാസാഗറാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കോവിഡ്‌ മാനദണ്ഡങ്ങള്‍ പിന്തുടരാത്തവര്‍ മാത്രമല്ല, ആദ്യതരംഗത്തില്‍ പ്രതിരോധശേഷി കൈവരിച്ചവര്‍ അത്‌ നിലനിര്‍ത്താത്തതും രണ്ടാം തരംഗത്തിനു വഴിവച്ചു. ജൂണ്‍-ജൂലൈ മാസത്തോടെ വൈറസ്‌ ബാധിതരുടെ എണ്ണം 15,000 മുതല്‍ 25,000 വരെയെന്ന നിലയിലാകും. വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്‌ ഇക്കാലയളവില്‍ അവസാനമാകുമെന്നാണു കണക്കുകൂട്ടല്‍.

കോവിഡ്‌ ബാധിതര്‍ കൈവരിച്ച പ്രതിരോധശേഷിക്ക്‌ ആറ്‌-എട്ടു മാസത്തെ ആയുസ്‌ മാത്രമാണുള്ളതെന്നാണ്‌ അടുത്തിടെ കണ്ടെത്തിയത്‌. ആദ്യതരംഗത്തേക്കാള്‍ 30% അധികംപേര്‍ രണ്ടാം തരംഗത്തില്‍ വൈറസ്‌ ബാധിതരായി. ഇവരുടെ പ്രതിരോധശേഷി ആറോ എട്ടോ മാസത്തിനുള്ളില്‍ ഇല്ലാതാകും. രോഗപ്രതിരോധശേഷി നഷ്‌ടപ്പെടാതിരിക്കാന്‍ വാക്‌സിനേഷന്‍ മാത്രമാണ്‌ പ്രതിവിധി. വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ആറു മുതല്‍ എട്ടുമാസത്തെ ഇടവേളയില്‍ മൂന്നാം തരംഗം രാജ്യത്തെ പിടിമുറുക്കുമെന്നും ഡോ. വിദ്യാസാഗര്‍ മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button