വെള്ളരിക്കുണ്ട്: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ബിരിക്കുളം കോളംകുളത്തെ ഖൈറുന്നീസ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അതേസമയം വീട് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഖൈറുന്നീസയെ രണ്ട് ദിവസമായി കാണാതായിരുന്നു .തുടർന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ മരിച്ച വിവരം വെള്ളിയാഴ്ച രാവിലെയോടെ പുറം ലോകം അറിയുകയുണ്ടായത്. അതെസമയം മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. ഹൃദയാഘാതം മൂലം മരണപ്പെട്ടതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഖൈറുന്നീസ. മക്കളില്ല.
Post Your Comments