KeralaLatest NewsNews

‘നോക്കി വെള്ളമിറക്കുന്ന എല്ലാ പകൽ മാന്യന്മാരും അശ്വതിയുടെ സ്ക്രീൻഷോട്ടും പൊക്കി ഇറങ്ങിയിട്ടുണ്ട്’; ശ്രീലക്ഷ്മി അറയ്ക്കൽ

സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട യുവാവിന് കിടിലൻ മറുപടി നൽകിയ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിനു പ്രശംസയുമായി നിരവധി ആളുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലർക്ക് എതിരഭിപ്രായവും ഉണ്ടായിരുന്നു. ഇപ്പോഴിതാ, അശ്വതിയുടെ മറുപടിക്ക് കൈയ്യടി നൽകിയവരിൽ പകൽമാന്യന്മാരുമുണ്ടെന്ന് പരിഹസിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ.

Also Read:നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നത്; പ്രധാനമന്ത്രി

അശ്വതിയുടെ മാറിടത്തെ കുറിച്ച് അശ്ലീലമായി കമന്റിട്ട യുവാവിനെ ചീത്ത വിളിച്ചും അശ്വതിയുടെ മറുപടി പൊക്കി പിടിച്ചും നടക്കുന്നവർ തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും സ്ത്രീകളുടെ മാറിടത്തെ നോക്കി വെള്ളമിറക്കുന്നതെന്നാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവരും ബിംബവൽക്കരിച്ച് നടക്കുന്നതുപോലെ സ്ത്രീകളുടെ മുലകൾക്ക് പാലൂട്ടുക എന്നുള്ള കർത്തവ്യം മാത്രമല്ല ഉള്ളത്. സ്ത്രീകളുടെ മുലകൾ ഒരു സെക്കൻഡറി സെക്സ് ഓർഗൺ ആണെന്നകാര്യം വിസ്മരിക്കരുതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: 

അശ്വതിയുടെ മറുപടി വൈറലായപ്പോൾ കമന്റ് ഇട്ട യുവാവ് മാപ്പുമായി രംഗത്തെത്തിയിരുന്നു. ‘ക്ഷമിക്കണം ഒരു തെറ്റ് പറ്റിയതാണെന്നും തനിക്കും കുടുംബമുണ്ടെന്നായിരുന്നു’ യുവാവിന്റെ മറുപടി. ഇതോടെ, അശ്വതിയുടെ ഇന്റർവ്യൂ എടുക്കാൻ വിളിച്ചവർക്കൊക്കെ താരം മറുപടിയും നൽകി. “പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്”, അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button