തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ ദൃശ്യങ്ങളും പാര്‍ട്ടിക്കായി തയ്യാറാക്കിയ ദൃശ്യങ്ങളോ ആണ് സ്ഥലത്തെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മറ്റ് മന്ത്രിമാര്‍ സത്യവാചകം ചൊല്ലുമ്പോഴും തെളിഞ്ഞത് അതാണ്. എന്നാല്‍ ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിടെ തെളിഞ്ഞത് മന്ത്രിയുടെ ഭര്‍ത്താവിന്റെ ദൃശ്യം മാത്രമല്ല. ചടങ്ങ് കാണുകയായിരുന്ന മന്ത്രിയുടെ മുന്‍ഗാമിയായ കെ.കെ ശൈലജയുടെ ദൃശ്യങ്ങളും സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
Also Read:ഇന്ത്യ ഷൂട്ടിങ് കോച്ച് ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു
കെ കെ ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണം എന്ന വാദങ്ങളും തുടർന്ന് മന്ത്രിസഭയിൽ ടീച്ചറില്ലാത്തതിന്റെ പ്രധിഷേധങ്ങളുമെല്ലാം ഏറെ ഉണ്ടായിരുന്നെങ്കിലും പാർട്ടിയുടെ തീരുമാനമാണ് അതെന്നും അതിനൊപ്പമാണെന്നുമായിരുന്നു ടീച്ചറുടെ മറുപടി.
Post Your Comments