മാവേലിക്കര: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയിലാണ് കോലം കത്തിച്ചത്.
Read Also: സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ പന്തല്‍ പൊളിക്കില്ല; ഉത്തരവ് ഉടൻ
ഇന്നലെ വൈകിട്ട് സത്യപ്രതിജ്ഞ നടക്കുന്ന അതേസമയത്താണ് കരയോഗങ്ങൾ കോലം കത്തിച്ചതും. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമെന്നും എന്‍എസ്എസിന്റേത് അല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Post Your Comments