Latest NewsKeralaNews

സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ട, മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍

കോഴിക്കോട് : കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് കെ. മുരളീധരന്‍ എം.പി. ഇതിനായി താൻ മാറിനില്‍ക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

എനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ട. തനിക്ക് തന്റെകാര്യം മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. സംഘടനാതലത്തില്‍ മൊത്തം അഴിച്ചുപണി വേണം. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Read Also : കൊവിഡ് ബാധിച്ച് മരിച്ച സി പി എം പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ച് സേവാഭാരതി; മികച്ച മാതൃകയെന്ന് സോഷ്യൽ മീഡിയ

പ്രതിപക്ഷ നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. 24 ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാവും. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല, പിന്നയാണോ പിണറായി വിജയനെന്നും മുരളി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button