മുംബൈ: ബാര്‍ജ് അപകടത്തില്‍പെട്ട സംഭവത്തില്‍ ബാര്‍ജിന്റെ ക്യാപ്റ്റനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മനഃപൂര്‍വമുള്ള നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യെല്ലോ ഗേറ്റ് പൊലീസ് കേസെടുത്തത്. അപകടത്തില്‍ 5 മലയാളികളുള്‍പ്പെടെ 51 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് 260 ലധികം പേരുണ്ടായിരുന്ന ബാര്‍ജ്, മുംബൈ ഒഎന്‍ജിസി എണ്ണപ്പാടത്ത് അപകടത്തില്‍പെട്ടത്.
എന്നാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ക്യാപ്റ്റന്‍ അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് ആരോപണം. മറ്റെല്ലാ ബാര്‍ജുകളും മാറ്റിയിട്ടപ്പോള്‍ അപകടത്തില്‍ പെട്ട ബാര്‍ജ് 200 മീറ്റര്‍ മാത്രം മാറ്റിയിടുകയായിരുന്നു ക്യാപ്റ്റന്‍ രാഗവ് ബല്ലയെന്ന് ബാര്‍ജില്‍ നിന്ന് രക്ഷപ്പെട്ട ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവര്‍ ആരോപിച്ചു. ഇത് മുഖവിലക്കെടുത്താണ് മുംബൈ പൊലീസ് നടപടി.
Post Your Comments