KeralaLatest NewsNews

കഴിഞ്ഞ സർക്കാരിന് പറ്റിയ വീഴ്‌ച ഇനി വേണ്ട; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഇളവ് നൽകാതെ സിപിഎം

പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന പുത്തലത്ത് ദിനേശൻ തുടർന്നേക്കും.

തിരുവനന്തപുരം: തുടർഭരണത്തിൽ കർക്കശ തീരുമാനങ്ങൾ പിണറായി സർക്കാർ എടുക്കുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലും ഒരു വിട്ടുവീഴ്ചയുമില്ല. മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരുടെയും ഓഫീസുകളിൽ പാർട്ടി ‘നിയന്ത്രണം’ കൊണ്ടുവരാനാണ് തീരുമാനം. പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടി നിശ്ചയിക്കുന്നവരാകും. മറ്റു സ്റ്റാഫുകൾക്കും നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. സർക്കാരിന്റെ കാലാവധിക്കു മുമ്പ് വിരമിക്കുന്നവരെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാക്കേണ്ടെന്നു തീരുമാനിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്നവർക്ക് പറ്റിയ വീഴ്ചയാണ് കഴിഞ്ഞ സർക്കാരിന് ഏറെ പേരുദോഷമുണ്ടാക്കിയത്. അത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇത്തവണ ഉണ്ടാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പി.യുമായിരുന്ന കെ.കെ. രാഗേഷിനെയാണ് നിയമിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നേരത്തേയുണ്ടായിരുന്ന പുത്തലത്ത് ദിനേശൻ തുടർന്നേക്കും. പ്രൈവറ്റ് സെക്രട്ടറിമാർ ഉദ്യോഗസ്ഥരിൽനിന്ന് വേണ്ടെന്നാണ് പൊതു തീരുമാനം. ഉദ്യോഗസ്ഥരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായി കൊണ്ടുവരുന്നതാണ് ഉചിതമെന്നാണ് സി.പി.എം. നിലപാട്. പക്ഷേ, ഇക്കാര്യത്തിൽ കടുത്ത നിലപാടുണ്ടാകില്ല. എന്നാൽ, ഉദ്യോഗസ്ഥരാണ് പ്രൈവറ്റ് സെക്രട്ടറിമാരാകുന്നതെങ്കിൽ, അവർ പാർട്ടി കൂറുള്ളവരാകണം. സി.പി.എം. അനുകൂല യൂണിയനുകളിലൂടെയാകും ഇവരെ തിരഞ്ഞെടുക്കുക.

Read Also: കേന്ദ്രപദ്ധതികൾ എല്ലാം നിങ്ങളുടെ പേരിലാക്കി പിആർ വർക്ക് ചെയ്യുന്നതിന് പകരം എന്തെങ്കിലും സ്വന്തമായി ചെയ്യണം- എസ് സുരേഷ്

പാർട്ടിയിൽനിന്ന് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാകുന്നവർക്ക് കഴിഞ്ഞതവണ തന്നെ സി.പി.എം. യോഗ്യത നിശ്ചയിച്ചിരുന്നു. ബിരുദധാരികളെ മാത്രം സ്റ്റാഫിൽ നിയമിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. ഇതിൽ ഒറ്റപ്പെട്ട ഇളവുകൾ മാത്രമാണ് നൽകിയിരുന്നത്. ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ 30 പേരെയാണ് നിയമിക്കാനാകുക. പക്ഷേ, പരമാവധി അംഗങ്ങളെ സ്റ്റാഫിൽ നിയോഗിക്കുകയെന്ന രീതി വേണ്ടെന്ന് കഴിഞ്ഞതവണ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും സ്റ്റാഫിലൊഴികെ പരമാവധി 27 അംഗങ്ങളെ മാത്രമേ നിയമിച്ചുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button