Latest NewsKeralaNews

മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ വിദ്യാഭ്യാസ രംഗം ഉയർത്തിക്കൊണ്ടു വരും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിയാം. പ്രായോഗിക പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഇതൊക്കെ മനസിലാക്കിയതാണെന്നും വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും അധ്യാപകരുടെയും മാനസികാവസ്ഥ വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോൾ ആവേശമാണ് തോന്നുന്നത്. മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ അവ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ക വിഡ് സാഹചര്യത്തിൽ ഉത്തരവാദിത്വം വലുതാണ്. കഴിഞ്ഞ സർക്കാർ ചെയ്തുവെച്ച നല്ല കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Read  Also  :  ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ദോഹയിലെത്തി

കുട്ടികൾക്ക് റിവിഷൻ ക്ലാസ് ഓൺലൈനായി നൽകുന്ന കാര്യം ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു. ഓൺലൈൻ ക്ലാസുകളുടെ കുറവുകളെ കുറിച്ച് ഡിഡിഇമാരോട് റിപ്പോർട്ട് തേടി. പാഠപുസ്തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button