KeralaLatest NewsNews

സിറ്റിംഗ് എംഎൽഎ രാജിവച്ചു ; ഭവാനിപ്പൂരിൽ നിന്ന് വീണ്ടും ജനവിധി തേടാനൊരുങ്ങി മമത

കൊല്‍ക്കത്ത : പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ന്ദി​ഗ്രാ​മി​ല്‍ നി​ന്നും പ​രാ​ജ​യ​പ്പെ​ട്ട മ​മ​താ ബാ​ന​ര്‍​ജി വീ​ണ്ടും മത്സരിക്കാനൊരുങ്ങുന്നു. ഭ​വാ​നി​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ജനവിധി തേടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ തൃണമൂലിന്റെ ശോഭന്‍ദേവ് ചട്ടോപാധ്യായയാണ് ഭവാനിപ്പൂരില്‍ നിന്ന് വിജയിച്ചത്. ശോഭന്‍ദേവ് ഉടന്‍ രാജിവെച്ച് മമതയ്ക്ക് വഴിമാറിക്കൊടുക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാര്‍ട്ടി വമ്പന്‍വിജയം നേടിയതിനു പിന്നാലെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭാംഗം അല്ലാത്ത ഒരാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലാത്തപക്ഷം രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button