ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊറോണ വൈറസ് രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയർന്നിരിക്കുന്നു. 3,57,295 പേര് രോഗമുക്തരായതോടെ നിലവില്‍ കോവിഡ് ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര് രോഗമുക്തരായിരിക്കുന്നു. ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 29,911 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 738 പേര് കോവിഡ് ബാധിച്ചു മരിച്ചു. 47,371 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448 ആയിരിക്കുന്നു. ആകെ രോഗ മുക്തി 50,26,308 ആയിരിക്കുന്നു. ആകെ മരണം 85,355. നിലവില്‍ 3,83,253 പേര് കോവിഡ് ചികിത്സയില്‍.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 28,869 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 52,257 പേര്‍ക്കാണ് രോഗ മുക്തി. 548 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന് നഷ്ടമായത്. നിലവില്‍ 5,34,954 പേരാണ് ചികിത്സയിലുള്ളത്.
Post Your Comments