KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മെയ് 30 വരെയാണ് ലോക്ക് ഡൗൺ നീട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചു. എന്നാൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബ്ലാക്ക് ഫംഗസ്; രോഗബാധ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്ക?

shortlink

Related Articles

Post Your Comments

Related Articles


Back to top button