ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുക്കൊണ്ടേയിരിക്കുകയാണ്. സംസ്ഥാനങ്ങളില്‍ മിക്കതും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും വ്യാപനത്തിന് കുറവില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ ആരോപിച്ചു. കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്രം പരാജയമെന്ന് തെളിഞ്ഞെന്ന് കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
‘പരാജയം മറയ്ക്കുന്നതിനായി കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.ബിജെപി ദേശീയ അധ്യക്ഷനെതിരെ നല്‍കിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുനതേയുള്ളൂ. ജനങ്ങളുടെ കോടതി ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കട്ടെയെന്നും’ അദ്ദേഹം പറഞ്ഞു. മുന്‍പ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസനെതിരായ നീക്കങ്ങള്‍ സര്‍ക്കാര്‍ പരാജയങ്ങള്‍ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണം ഉയര്‍ത്തിയിരുന്നു.
Post Your Comments