COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.58 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 34.44 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാൽപ്പത്തിയാറ് ലക്ഷം കടന്നിരിക്കുന്നു.

അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം കോവിഡ് രോഗബാധിതരുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 60,1611 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 2.91 ലക്ഷമായി ഉയർന്നു. നിലവിൽ മുപ്പത് ലക്ഷം പേർ മാത്രമേ കോവിഡ് ചികിത്സയിലുള്ളൂ. ഇതുവരെ രണ്ട് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നത്.

ബ്രസീലിൽ ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 83,000ത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 4.44 ലക്ഷമായി ഉയർന്നു. ഇതുവരെ ഒരു കോടി നാൽപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button