മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുപ്പെട്ടുവെള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇടവമാസത്തെ ആദ്യത്തെ വെള്ളിയാഴ്ച മെയ് 21 നാണ്.
ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. ഈ ദിവസം ലക്ഷ്മിദേവിയേയും ഗണേശ ഭഗവാനെയും ഭജിക്കുകവഴി സാമ്പത്തിക ദുരിതങ്ങള്‍ ഒഴിയുമെന്നാണ് വിശ്വാസം.
രാവിലെയും വൈകുന്നേരവും ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും ലളിതാസഹസ്രനാമം, മഹാലക്ഷ്മീ അഷ്ടകം എന്നിവ ജപിക്കുന്നതും ഉത്തമമാണ്. ഗണേശ ഭഗവാനെ പ്രാര്‍ഥിച്ചുകൊണ്ടു ഗണേശ അഷ്ടോത്തരം ജപിക്കുന്നത് ഗുണകരമാണ്. സാമ്പത്തിക ദുരിതങ്ങളില്‍ നിന്നു മോചനം നേടാന്‍ ഋണമോചക ഗണപതിയെ പ്രാര്‍ഥിക്കാവുന്നതാണ്.
ദേവിക്ക് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുന്നതും പുഷ്പാഞ്ജലി, പാല്‍പ്പായസം എന്നിവ വഴിപാടായി ഈദിവസം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. വെള്ളി ആഭരണങ്ങള്‍, വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതും നല്ലതാണ്. രാഹുദോഷ പരിഹാരാര്‍ഥം ദേവീക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് സമര്‍പ്പിക്കുന്നത് ഉത്തമമാണ്.
Post Your Comments