KeralaLatest NewsNews

വിവാദങ്ങളിലല്ല,​ നാടിന്റെ വികസനത്തിലാണ് ജനങ്ങൾക്ക് താത്പര്യം ; മുഖ്യമന്ത്രി

തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം സമജ്ജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർത്ഥ ശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങൾക്ക് താല്പര്യം. അനാവശ്യ സംഘർഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സർക്കാരിനെതിരായി ജാതി-മത വികാരങ്ങൾ കുത്തിപ്പൊക്കാൻ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല. അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഉന്മൂലം ചെയ്യുമെന്നും പിണറായി അറിയിച്ചുവാഗ്ദാനങ്ങൾ നടപ്പിലാക്കിയതിന്റെ വിജയമാണ് എൽഡിഎഫിനന്റെ വിജയം. ഒട്ടേറെ വൻകിട പദ്ധതികൾ കഴിഞ്ഞ സർക്കാരിന് പൂർത്തീകരിക്കാനായി. അതിൽ ജനങ്ങളുടെ സഹകരണം സർക്കാരിന് കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button